തുടങ്ങുമ്പോള്‍ ഒടുങ്ങുന്ന
ചെറു കാറ്റാണ് കവിത
ഒരു നിശ്വാസത്തിന്റെ
ചൂടാണ് കവിത
കുത്തുന്ന വെറുപ്പിന്റെ
തുറിച്ചു നോട്ടമാണ് കവിത
ഒരു തുണ്ട് കടലാസിലെ
തെറ്റിയെഴുതിയ പ്രണയ ലേഖനമാണ് കവിത
മണമുള്ള പൂവിന്റെ
ചുവട്ടിലെ മുള്ളാണ് കവിത
പിന്നെ, പിന്നെയെന്തൊക്കെയോ
ആണ് കവിത ...
ശരിയാണ്, തീര്‍ത്തും!
മറുപടിഇല്ലാതാക്കൂകവിതയില് വിതയുണ്ടാകണം എന്നു കുഞ്ഞുണ്ണി മാഷ്.
മറുപടിഇല്ലാതാക്കൂസത്യം. കവിതയിലെ കവിത തേടുന്ന കവിക്ക് ആശംസകള്‍ ..
മറുപടിഇല്ലാതാക്കൂനന്ദി ..