20 മാർച്ച് 2012

ശൂന്യത

പെട്ടെന്നൊരു നേരം
മുമ്പിലുള്ളീ ശൂന്യതയിലേക്ക്
ഒന്ന്‍ ആവിയായി മാറുന്ന വിദ്യ
നിങ്ങള്‍ക്കറിയുമോ?

എനിക്കുമറിഞ്ഞുകൂടാ ...

അറിഞ്ഞിരുന്നെങ്കില്‍ ... !
എത്രയാണതിനായ്‌ കൊതിക്കുക,..

ഒന്നിനുമല്ല...
എന്തിനെന്നരിയാത്ത
ശൂന്യതയില്‍ നിന്ന്
ഒന്നുമില്ലാത്ത ശൂന്യതയിലേക്ക്
ഒന്നാവിയാവാന്‍
കൊതിപ്പിക്കുന്ന മോഹം,...

...

5 അഭിപ്രായങ്ങൾ:

  1. ഇത്തരം മോഹങ്ങളാണ് എന്തിനെന്നറിയാത്ത ശൂന്യതയെ അർത്ഥവത്താക്കുന്നതും.............

    മറുപടിഇല്ലാതാക്കൂ
  2. ഒന്നാവിയാവാന്‍
    കൊതിപ്പിക്കുന്ന മോഹം,...ശൂന്യത വല്ലാതെ മോഹിപ്പികുന്നുവോ..?
    സൂക്ഷിക്കണം....!
    നന്നായി കവിത

    മറുപടിഇല്ലാതാക്കൂ
  3. വേദനിക്കുന്ന ഹൃദയങ്ങള്‍ അങ്ങനെ ആണ്. അല്ലേ? ആശംസകള്‍

    മറുപടിഇല്ലാതാക്കൂ