28 മാർച്ച് 2012

മരണത്തിലേക്കുള്ള വഴിയോരത്ത്

തോല്‍വിയുടെ അങ്ങേകയത്തില്‍ നിന്ന്
ജീവിതത്തിന്റെ വഴി
ഒരു കടല്‍ തീരത്ത്
എത്തിയിട്ടുണ്ടായിരുന്നില്ലേ
നിങ്ങള്‍ക്ക്‌

മുന്നിലുള്ള കടലില്‍ നിന്ന്
മരണത്തിന്‍റെ വഴിയിലേക്ക്‌
കൊതിപ്പിക്കുന്ന വിളിയുണ്ടായിരുന്നില്ലേ

അന്നേരം

ധീരതയോടെ ജീവിതത്തിലേക്ക്‌
തിരിഞ്ഞ് നടന്നിരുന്നില്ലേ
അല്ലെങ്കില്‍
മരണ ഭയത്താല്‍
ജീവിതത്തിലേക്ക്‌
പിന്തിരിഞ്ഞോടിയിരുന്നില്ലേ???

ഒരു ഭാവനയിലെങ്കിലും
ഇങ്ങനെയൊക്കെ
അനുഭവിക്കാത്തവരുണ്ടാവില്ല
അല്ലേ????!!!!

..
(ഇതൊരു കവിതയല്ല )

..

4 അഭിപ്രായങ്ങൾ:

  1. അതേയതേ...ഭാവനയിലെങ്കിലും ഈ അനുഭവം മിക്കവാറും പേര്‍ക്ക് ഉണ്ടായിട്ടുണ്ടാവും.

    മറുപടിഇല്ലാതാക്കൂ
  2. ആ കടലിലേക്ക്‌ ആഴ്ന്നിറങ്ങി ലയിച്ചു കരയെ ചുംബിക്കുന്ന തിരയാവാനാണ് എനിക്കിഷ്ടം ... :) ഷാഫി നന്നായി എഴുതുന്നു ഭാവുകങ്ങള്‍ ,,, :)

    മറുപടിഇല്ലാതാക്കൂ
  3. ഭാവനയില്‍ അല്ലാതെയും അനുഭവിചിടുണ്ട് :) കവിത ആണല്ലോ ഇതു ഷാഫി .എനികിഷ്ടായി ചോദ്യഭാവതിലുള്ള കവിത

    മറുപടിഇല്ലാതാക്കൂ
  4. ചില ദുര്‍ബല നിമിഷത്തിലാണ് ഇത്തരം കടുംകൈക്ക് പലരും തുനിയുക. ഒക്കെ ശരിയാകും പതറരുത്........:)

    മറുപടിഇല്ലാതാക്കൂ