10 ഒക്‌ടോബർ 2012

ശവാസനം

ചോ: മനസ്സിന്റെ
ഭാവങ്ങളെതോക്കെയാണ്‌

ഉ: മിക്കപ്പോഴുമതിനു
ശവഭാവമാണ്
നിസ്സംഗത ...

കാലം

ഇന്നിന്റെ ചുവട്ടിലാണ്
ഇന്നലെ മരിച്ച് വീണത്

നാളെയുടെ ശവപ്പറമ്പിലേക്കാണ്
ഇന്നിനെ കൊണ്ട് പോകുന്നത് ..

25 ഓഗസ്റ്റ് 2012

വാമനന്‍ ദൈവമാണെങ്കില്‍

(ചോദ്യം ഐതിഹ്യങ്ങളോടാണ് )

ഓണം

മഹാനായ മഹാബലി
തിരിച്ച് വരുന്ന ദിനമോ ?

ഒരു പാവം മഹാബലിയെ
ചിവിട്ടി താഴ്ത്തിയ ഓര്‍മ്മയോ ?..

രണ്ടും ദൈവ വിരുദ്ധം തന്നെ
( വാമനന്‍ ദൈവമാണെങ്കില്‍ )

രണ്ടും നന്മ തന്നെ
(നന്മ ഐതിഹ്യങ്ങള്‍ക്കെതിരാണെങ്കിലും )

ഏവര്‍ക്കും നന്മ നിറഞ്ഞ ഓണാശംസകള്‍ ..

..  

18 ഓഗസ്റ്റ് 2012

ഈദ്‌

റമദാനിന്റെ 
നന്മയില്‍ നിന്ന് 

ഈദിന്റെ 
സ്നേഹാഘോഷത്തിലേക്ക് 

ചന്ദ്രന്‍ 
നന്മയുടെ വെള്ളിരേഖ വരച്ചു ... 

ഏവര്‍ക്കും ഈദ്‌ ആശംസകള്‍ ..

..

14 ഓഗസ്റ്റ് 2012

സ്വാതന്ത്ര്യം


സ്വാതന്ത്ര്യം ആരുടേതെന്ന് നാമാലോചിക്കണം

ഖജനാവിലെ കോടികള്‍ കൈയിട്ട് വാരാനുള്ള കുറെ ഇന്ത്യന്‍ കൊള്ളക്കാരുടെ സ്വാതന്ത്ര്യമാണെങ്കില്‍, നിരപരാധികളെ ജയിലിലടക്കാനും, കൊന്ന് തള്ളാനും, കുത്തകകള്‍ക്ക്‌ മുന്നില്‍ ഒചാനിക്കാനുമുള്ള  സ്വാതന്ത്ര്യമാണെങ്കില്‍ ,.. ബ്രിട്ടീഷുകാരും ഇപ്പറഞ്ഞതോക്കെയാണ് ചെയ്തതെന്ന് നാമറിയണം ...

അപ്പോഴും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുകയാണ് ..

നന്നേ കുറഞ്ഞത്, ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യ ബോധത്തിന്റെ ദിനമാണിന്ന്, ഈ സ്വാതന്ത്ര്യം പൊരുതി നേടിയതാണ് എന്ന ഓര്‍മ്മയാണിന്ന്‍ ...
ബാക്കിയായ സ്വാതന്ത്ര്യ ബോധത്തില്‍ നിന്ന് നഷ്ടപ്പെട്ട് പോകുന്ന സ്വാതന്ത്ര്യത്തെ തിരിച്ച് പിടിക്കാനുള്ള ഒരു പുതിയ പോരാട്ടത്തിനായുള്ള ആശംസയാണിന്നത്തെ സ്വാതന്ത്ര്യ ദിനാശംസകള്‍

ഏവര്‍ക്കും സ്വാന്ത്ര്യ ദിനാശംസകള്‍  

05 ഓഗസ്റ്റ് 2012

പ്രണയത്തിന്റെ കണ്ണും കാതും

ഇതെത്രാമാത്തെ പ്രണയ കവിത
യെന്നവള്‍ 

പ്രണയത്തിന് എണ്ണവും കണക്കുമില്ലെന്ന് 
ഞാന്‍ 

പ്രണയത്തിന് കണ്ണും കാതുമില്ലെന്നല്ലേ 
യെന്നവള്‍ 

കണ്ണും കാതുമില്ലാതെങ്ങനെ പ്രണയിക്കുമെന്നായി  
ഞാന്‍ 

.. 

31 ജൂലൈ 2012

മിണ്ടാ പിശാച്


ആക്രമിക്കപ്പെട്ടു
ഓടി പോന്നവരെ
'റോഹിങ്ക്യ' എന്ന് വിളിക്കാം

അക്രമികളുടെ
വിമോചന പോരാളിയെ
'സൂചി' എന്ന് വിളിക്കാം

കൊലയാളികളുടെ
ആത്മീയ നേതാവിനെ
'ദലൈലാമ' എന്ന് വിളിക്കാം

നാമെന്താണ്

അക്രമിയെയും ഇരയേയും
ഒരുമിച്ച് സ്വീകരിക്കുന്നവരോ

കൊലയാളിക്ക് ചായ കൊടുത്ത
കൊല്ലപ്പെട്ടവനെ ഊട്ടാന്‍ നോക്കുന്നവരോ

അതോ
മിണ്ടാ പിശാചോ

ആക്രമിക്കപ്പെട്ടവരെ നമുക്ക്‌
റോഹിങ്ക്യ എന്ന് വിളിക്കാം

..

18 ജൂലൈ 2012

പ്രണയം

ഒരു പെണ്ണിനെ

കാണുമ്പോഴുണ്ടാകുന്ന പെടപ്പോ

കയ്യില്‍ കിട്ടിയാലുണ്ടാകുന്ന പെടപ്പോ

ഇട്ടേച്ച് പോകുമ്പോഴുണ്ടാകുന്ന പെടപ്പോ

മൂന്നും കൂടിയതോ

പ്രണയം

..

14 ജൂലൈ 2012

അലക്കലും ഒലത്തലും

പി സിയുടെ അലക്കലും 
ജയരാജന്റെ ഒലത്തലും 

ഗണേശന്റെ അലക്കലും 
തങ്കച്ചന്റെ ഒലത്തലും 

ന്യൂസ് ലൈവിലെ 
കൂട്ട ചര്‍ദ്ദിലും ...

(നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് )

വഴി നടക്കാന്‍ 
ജനം സമരം ചെയ്യുമ്പോള്‍ 

നാടിന്റെ സ്വത്ത്‌ 
നായര്‍ക്കും ലീഗിനും വീതിക്കുമ്പോള്‍ 

കുട്ടികള്‍ക്ക്‌ 
ചോറ്റിനു കൂട്ടാനായ്‌ 
എലിയെയും പാറ്റയെയും 
വിതരണം ചെയ്യുമ്പോള്‍ 

അവിടെ 
അലക്കലും ഒലത്തലും തന്നെ 

ന്യൂസ് ലൈവില്‍ 
ചര്‍ദ്ദില്‍  മത്സരവും 
(കൂട്ട ചര്‍ദ്ദില്‍ തന്നെ )

..

10 ജൂലൈ 2012

മഹാ വൃക്ഷം

കത്തുന്ന സൂര്യന്റെ
ചുവട്ടിലെ നിഴലാണ്
നീ നിഴലാണ് ..

കത്തുന്ന തീയിന്റെ
ചുവട്ടിലെ വിറകാണ്
നീ വിറകാണ് ..

വിറകായ്‌
നിഴലായ്‌
തണലായ്‌
തീയായ്
മരമായ്‌

ഒരു മഹാ വൃക്ഷത്തിന്റെ
തേജസ്സായ്‌ നീ....

..

വാശി

കണ്ണുണ്ട്
കരളുണ്ട്
കണ്ണാടി മുഖമുണ്ട്

മുഖത്തിന്ന് നടുക്കായി
ഗുഹപോലെ വായുണ്ട്

വയീന്ന്‍ പുറപ്പാടും
അ എന്ന വാക്കുണ്ട്

വാക്കിന്ന്‍ കൂട്ടായി
വിറപ്പിക്കും വാശീണ്ട്

വാശീണ്ട്

..

03 ജൂലൈ 2012

അറം

അറം പറ്റിയ 
വാക്കില്‍ നിന്ന് 
ചോര പൊടിഞ്ഞു

ഉമ്മ

മ്മ
ജീവിതത്തിന്റെ സൗഹൃദം

മ്മമ്മ
ഓര്‍മ്മയിലെ വാത്സല്യം

പ്പൂമ്മ
പുറം കയ്യിലെ ചുംബനം

മ്മമ്മ
ചേര്‍ത്ത്‌ പിടിച്ച ചുംബനം

മ്മ
ഇരുകവിളിലെ ചുംബനം.

..

18 ജൂൺ 2012

ഭര്‍ത്താവ്‌

അധികാര പത്രം എഴുതാന്‍ തുടങ്ങി
എന്റെ മകളെ കൊണ്ട്
അവള്‍
( എന്റെ ഭാര്യ )

ആദ്യത്തെ ഞെട്ടലിന് ശേഷം
ആദ്യത്തെ പത്ത് ആസ്വാദനത്തിന് ശേഷം
ഞാന്‍ കീഴടങ്ങി
( പാവം ഞാന്‍ )

പിന്നെ
പിന്നങ്ങനെ
അധികാരം വീണ്ടെടുക്കാന്‍
ഒരു യുദ്ധത്തിന് കോപ്പ് കൂട്ടി

( കീഴടങ്ങിയവന്റെ സ്വാതന്ത്ര്യ ബോധം )

..

11 ജൂൺ 2012

രോഗം

പെണ്ണുമ്പിള്ളയുടെ
മോന്ത കാണുമ്പോള്‍
( മുനിഞ്ഞ മോന്ത )

അവക്കിട്ട് രണ്ട്
കൊടുക്കാന്‍ തോന്നുന്നത്

ഒരു രോഗമാണോ സര്‍ ! ! !

..

കൊരങ്ങച്ചി

നരമ്പുകളില്‍
(ബ്ലഡ്‌ വെസ്സല്‍സ്)
രതി രസം
ചോരക്കൊപ്പം
സമൃദ്ധമായി ഒഴുകുമ്പോള്‍

കെട്ടിയ പെണ്ണ്
തൊട്ടപ്പുറത്ത്
സുഖമായുറങ്ങുന്നു

കൊരങ്ങച്ചി ..
..
..

27 മേയ് 2012

' വിറ്റ്‌ '

തമാശയുടെ തെരുവിലെ
കൂട്ടപ്പോരിച്ചിലില്‍

മോഡി പോലും
' വിറ്റ്‌ ' പറയുമ്പോള്‍

കൊലച്ചിരികളുടെ
പേരും ബഹളത്തില്‍

തലകള്‍
അറ്റ്‌ വീഴുന്നു

കുടല്
പുറത്ത്‌ വന്നു...

..

25 മേയ് 2012

കോപ്പ്

അച്ചുതാനന്ദനും
ഹംസയും
ഏറനാടന്‍ തമാശയും

കേരളത്തിലെ
മൂന്ന്‍
അടിസ്ഥാന പ്രശ്നങ്ങള്‍

കോപ്പാണ്

..

24 മേയ് 2012

അസാധു

അങ്ങുന്നെ,...

ടി പി യുടെ മരണം
നെഞ്ചില്‍ വേദന നിറയ്ക്കുകയാണ്
(അവരെന്റെ അച്ഛനോന്നും അല്ലെങ്കിലും )

തലയിലാകട്ടെ
പെട്രോളിന്റെ തീയും

കണ്ണും പൂട്ടി
വര്‍ഗ്ഗീയതക്ക് കുത്താന്‍ നോക്കുമ്പോള്‍
ഗുജറാത്തിലെ കത്തിയ കുഞ്ഞുങ്ങള്‍
കണ്ണില്‍ നിറയുന്നു,..

അതിനാല്‍ ഞാന്‍ തിരിച്ച് പോന്നു,..
(വെറും കൈയോടെ )

എന്ന് സ്വന്തം,
അസാധു...

പാഠം

ജനിച്ചിട്ട്
എണ്‍പത്തി രണ്ട് നാള്‍
കഴിഞ്ഞവള്‍
കമിയാനുള്ള കഠിന ശ്രമത്തിലാണ്,..


ആരാണവളെ
അത് പഠിപ്പിച്ചത് !!

കമിയാന്‍
പഠിപ്പിക്കുന്നത് !!

12 മേയ് 2012

കാണുന്ന നേരത്ത്‌


കാത്തിരിപ്പിന്റെ

കൊടുമുടിയിലാണ്

ഞാനിന്ന്

ആദ്യമായി

ഞാനെന്നെ കാണുന്ന

എന്റേത് കാണുന്ന

എന്റെ പ്രിയയെ

എന്റെ മോളെ

ശിഫ ഫാതിമയെ

കാണുന്ന നേരത്ത്‌

..

എന്റെ മോള്


ആകാശത്തിന്റെ

ഗര്‍ഭ പാത്രത്തില്‍ നിന്ന്

ഒരു വിമാനത്തിലൂടെ

എന്റെ മോള്

എന്റെ കയ്യിലേക്ക്‌

പ്രസവിച്ച് വീണെങ്കില്‍ !

..

മടി

ഉറങ്ങാന്‍ മടിയാണ്
എണീക്കാനും

എല്ലാ ദിവസവും

പടച്ചോനേ...
ഉറങ്ങുന്നതിന് മുമ്പുള്ള
പ്രാര്‍ത്ഥനയാണോ?

അല്ലാഹ് കാക്കട്ടെ...

..

05 മേയ് 2012

പ്രണയം

കനല്‍ പൂക്കും കനലിന്റെ
കനാലാണ് നീയെങ്കില്‍

കനലെരിയും കനലില്‍
നിന്നെരിയുന്ന കരിയാണ് ഞാനെങ്കില്‍

കരിയെരിയിക്കും കനലിന്റെ ചൂടാണ്
പ്രണയം ...

18 ഏപ്രിൽ 2012

ബിവറേജ് പരസ്യം

ഹൃദ് രോഗം
ലിവര്‍ സിറോസിസ്
അര്‍ബുദം
രക്ത സമ്മര്‍ദം
നാഡീവ്യൂഹത്തകര്‍ച്ച
ഷണ്ഡത്വം
പരിസരബോധമില്ലായ്മ
സംശയരോഗം
വിറയല്‍
മാനസിക വിഭ്രാന്തി
അപമാനം
. . . . . . . . .
. . . . . . . . .

ബിവറേജ് കോര്‍പറേഷന്റെ പരസ്യം

പരസ്യം കണ്ട ജനം
ഷാപ്പിലേക്ക് തള്ളിക്കയറി
(ബിവറേജിന്റെ ക്യൂവിലെക്കും )

ഒരു പരസ്യത്തിന്റെ ശക്തി...

ശുഭം...
..

പിന്കുറി:- പൊതു ജന താല്പര്യാര്‍ത്ഥം സംസ്ഥാന എക്സൈസ്‌ വകുപ്പ്‌ പ്രസിധീകരിച്ച  പരസ്യത്തോട് കടപ്പാട്....

15 ഏപ്രിൽ 2012

ജനം

കോണ്‍ഗ്രസിലെ ചക്കളത്തില്‍ പോരും 
യു ഡി എഫിലെ തൊഴുത്തില്‍ കുത്തും 
(രണ്ടും ഒന്ന് തന്നെ )
ചാനലുകള്‍ 
പൂരമാക്കി കൊണ്ടാടുമ്പോള്‍ 

ജനം 
പവര്‍കട്ടും ഫുള്‍ കട്ടും മറന്ന് 
ഐ പി എല്‍ ആഘോഷിച്ചു,...


ശുഭം...

..

28 മാർച്ച് 2012

മരണത്തിലേക്കുള്ള വഴിയോരത്ത്

തോല്‍വിയുടെ അങ്ങേകയത്തില്‍ നിന്ന്
ജീവിതത്തിന്റെ വഴി
ഒരു കടല്‍ തീരത്ത്
എത്തിയിട്ടുണ്ടായിരുന്നില്ലേ
നിങ്ങള്‍ക്ക്‌

മുന്നിലുള്ള കടലില്‍ നിന്ന്
മരണത്തിന്‍റെ വഴിയിലേക്ക്‌
കൊതിപ്പിക്കുന്ന വിളിയുണ്ടായിരുന്നില്ലേ

അന്നേരം

ധീരതയോടെ ജീവിതത്തിലേക്ക്‌
തിരിഞ്ഞ് നടന്നിരുന്നില്ലേ
അല്ലെങ്കില്‍
മരണ ഭയത്താല്‍
ജീവിതത്തിലേക്ക്‌
പിന്തിരിഞ്ഞോടിയിരുന്നില്ലേ???

ഒരു ഭാവനയിലെങ്കിലും
ഇങ്ങനെയൊക്കെ
അനുഭവിക്കാത്തവരുണ്ടാവില്ല
അല്ലേ????!!!!

..
(ഇതൊരു കവിതയല്ല )

..

25 മാർച്ച് 2012

എന്തൊക്കെ ആയിരുന്നു???


എന്തൊക്കെ ആയിരുന്നു???
കെട്ടുന്ന പെണ്ണ് 
സുന്ദരിയാവണം
നീളന്‍ മുടിയില്‍ 
വെളുത്ത മുഖമുള്ള 
നന്നായി കൊഞ്ചുന്ന
പെണ്ണാവണം

എന്തൊക്കെ ആയിരുന്നു??? 
ഞാന്‍ നിന്നെ പ്രേമിച്ചതും 
നീയെന്നെയും,

നെഞ്ചിലെ പൂവിന്റെ മണവും 
മനസ്സിന്റെ വസന്തവും 
ചുണ്ടിന്റെ താളവും 
മനസ്സിന്റെ രാഗവും 

വിശുദ്ധ പ്രേമത്തിന്റെ 
മഞ്ഞു കൊട്ടാരങ്ങള്‍ 
തീര്‍ക്കുന്ന 
സ്വര്‍ഗ്ഗ സൌന്ദര്യങ്ങള്‍ 

എന്തൊക്കെ ആയിരുന്നു,...

"തന്നേ......."
പൊട്ടി ചിരിച്ചു കൊണ്ട് അവള്‍ 
നീട്ടിയ രണ്ടക്ഷരം 
മറുപടി തന്നു..... 

അങ്ങനെ 
ആ ചിരിയില്‍  
ഒരു ജീവിതത്തിന്റെ 
അര്‍ഥം നിറഞ്ഞു,... 

..

20 മാർച്ച് 2012

ശൂന്യത

പെട്ടെന്നൊരു നേരം
മുമ്പിലുള്ളീ ശൂന്യതയിലേക്ക്
ഒന്ന്‍ ആവിയായി മാറുന്ന വിദ്യ
നിങ്ങള്‍ക്കറിയുമോ?

എനിക്കുമറിഞ്ഞുകൂടാ ...

അറിഞ്ഞിരുന്നെങ്കില്‍ ... !
എത്രയാണതിനായ്‌ കൊതിക്കുക,..

ഒന്നിനുമല്ല...
എന്തിനെന്നരിയാത്ത
ശൂന്യതയില്‍ നിന്ന്
ഒന്നുമില്ലാത്ത ശൂന്യതയിലേക്ക്
ഒന്നാവിയാവാന്‍
കൊതിപ്പിക്കുന്ന മോഹം,...

...

17 മാർച്ച് 2012

പ്രായം തികഞ്ഞിരുന്നില്ല

ശിഫ ഫാത്തിമ

ഞാന്‍ പ്രേമിക്കുന്ന പെണ്ണിന് 
പ്രായം തികഞ്ഞില്ല 

ആ പോന്നു പെണ്ണിനെ 
ചേര്‍ത്ത്‌ പിടിച്ചോന്നു ചുംബിക്കാന്‍ 
വാരിയെടുത്തോന്നു വട്ടം കറക്കാന്‍ 
ആ കവിളൊന്നുറുഞ്ചാന്‍ 
കൈ തണ്ടിലോന്നു കടിക്കാന്‍ 

പിന്നെ 
പിന്നെ 
പിന്നങ്ങനെ പലതിനും,.. 

പുറത്തെക്കായുന്ന മനസ്സിനെ ചങ്ങലക്കിട്ട് 
നാട്ടിലെക്കായുന്ന ചിന്തയെ പിടിച്ച് വലിച്ചു
ആ പെണ്ണിന്റെ ചിത്രം നോക്കിയിരുന്നു ...

ഞാന്‍ പ്രേമിക്കുന്ന പെണ്ണിന് 
പ്രായം തികഞ്ഞിരുന്നില്ല 

കവിത

തുടങ്ങുമ്പോള്‍ ഒടുങ്ങുന്ന
ചെറു കാറ്റാണ് കവിത 

ഒരു നിശ്വാസത്തിന്റെ 
ചൂടാണ് കവിത 

കുത്തുന്ന വെറുപ്പിന്റെ 
തുറിച്ചു നോട്ടമാണ് കവിത 

ഒരു തുണ്ട് കടലാസിലെ 
തെറ്റിയെഴുതിയ പ്രണയ ലേഖനമാണ്  കവിത 

മണമുള്ള പൂവിന്റെ 
ചുവട്ടിലെ മുള്ളാണ് കവിത 

പിന്നെ, പിന്നെയെന്തൊക്കെയോ 
ആണ് കവിത ...