23 ഓഗസ്റ്റ് 2014

12 ഓഗസ്റ്റ് 2014

ചുവന്ന തെരുവ്‌

ചുവന്ന തെരുവ് ( ചില ഹൈകു ശ്രമം) 

________________


1⃣ഹൈകു...

കവിത മണക്കുന്ന

ചുവന്ന തെരുവ്


2⃣ പ്രണയം...

ശുക്ലം മണക്കുന്ന

വീട്


3⃣ കാമം...

പ്രണയത്തിൽ കുതിർന്ന്

രക്തം തിളക്കണം

മാംസം പിടക്കണം


4⃣ വാത്സല്യം...

എല്ലാം കഴിഞ്ഞ് തളർന്ന് 

മാറിക്കിടക്കുമ്പോൾ

അരികിലുള്ളവളോട് ബാക്കിയാകുന്നത്..


5⃣വിപ്ലവം കവിതയിൽ,

നഷ്ടപ്രണയത്തിനായ് 

മുഷ്ടി ചുരുട്ടി 

ആരാന്റെ പെണ്ണിനായ്

വാവിട്ട് കരഞ്ഞു


6⃣ കാമം മൂത്ത്

പ്രേമിക്കാനിറങ്ങിയ

വായ്നോട്ടം..


7⃣ഇര പിടിക്കാനിറങ്ങി 

വലയുമായി

കയ്യിലൊരു മൊബെയില്

ചുണ്ടിലൊരു പഞ്ചാര


#⃣ പ്രണയത്തെക്കുറിച്ച്

ഓരിയിടുന്ന കുറുക്കന്മാർ

നിലാവ് പോയാൽ കിടന്നുറങ്ങും..



.

നിന്റെ..

നാനെന്റെ പ്രണയത്തെ
നിന്റെ മുടിയിഴയിൽ
കോർത്തു വെച്ചു ..

07 ഓഗസ്റ്റ് 2014

05 ഓഗസ്റ്റ് 2014

പെണ്ണ്‌

ഇന്ന് കാലത്ത് ഫോണില് 
കുട്ടികളുടെ വികൃതികള് പറഞ്ഞ് ചിരിക്കുമ്പോള് 
ഞാനുമൊരു നിമിഷം കൊതിച്ചിരുന്നു 
പെണ്ണായിരുന്നെന്കില് എന്ന് 
പിന്നെ വേണ്ടെന്ന് വെച്ചു :)

03 ഓഗസ്റ്റ് 2014

രക്ത രക്ഷസ്സ്‌

ചോരയിറ്റിറ്റ് വീഴുന്നു
കൊതി തീരാത്ത
രക്ത രക്ഷസ്സ്

ഇറച്ചിക്കഷ്ണം

പെണ്ണും ആണും തമ്മിലെന്തെന്നോ?? 
മുറിച്ചാൽ ചോരവരുന്ന 
ഇറച്ചിക്കഷ്ണം..

Watsap

വാട്സപിലെ 
കൊഞ്ചലുകളിലാണ്
വിരഹം 
പ്രണയമാണെന്നറിയുന്നത്..