31 ജൂലൈ 2012

മിണ്ടാ പിശാച്


ആക്രമിക്കപ്പെട്ടു
ഓടി പോന്നവരെ
'റോഹിങ്ക്യ' എന്ന് വിളിക്കാം

അക്രമികളുടെ
വിമോചന പോരാളിയെ
'സൂചി' എന്ന് വിളിക്കാം

കൊലയാളികളുടെ
ആത്മീയ നേതാവിനെ
'ദലൈലാമ' എന്ന് വിളിക്കാം

നാമെന്താണ്

അക്രമിയെയും ഇരയേയും
ഒരുമിച്ച് സ്വീകരിക്കുന്നവരോ

കൊലയാളിക്ക് ചായ കൊടുത്ത
കൊല്ലപ്പെട്ടവനെ ഊട്ടാന്‍ നോക്കുന്നവരോ

അതോ
മിണ്ടാ പിശാചോ

ആക്രമിക്കപ്പെട്ടവരെ നമുക്ക്‌
റോഹിങ്ക്യ എന്ന് വിളിക്കാം

..

18 ജൂലൈ 2012

പ്രണയം

ഒരു പെണ്ണിനെ

കാണുമ്പോഴുണ്ടാകുന്ന പെടപ്പോ

കയ്യില്‍ കിട്ടിയാലുണ്ടാകുന്ന പെടപ്പോ

ഇട്ടേച്ച് പോകുമ്പോഴുണ്ടാകുന്ന പെടപ്പോ

മൂന്നും കൂടിയതോ

പ്രണയം

..

14 ജൂലൈ 2012

അലക്കലും ഒലത്തലും

പി സിയുടെ അലക്കലും 
ജയരാജന്റെ ഒലത്തലും 

ഗണേശന്റെ അലക്കലും 
തങ്കച്ചന്റെ ഒലത്തലും 

ന്യൂസ് ലൈവിലെ 
കൂട്ട ചര്‍ദ്ദിലും ...

(നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് )

വഴി നടക്കാന്‍ 
ജനം സമരം ചെയ്യുമ്പോള്‍ 

നാടിന്റെ സ്വത്ത്‌ 
നായര്‍ക്കും ലീഗിനും വീതിക്കുമ്പോള്‍ 

കുട്ടികള്‍ക്ക്‌ 
ചോറ്റിനു കൂട്ടാനായ്‌ 
എലിയെയും പാറ്റയെയും 
വിതരണം ചെയ്യുമ്പോള്‍ 

അവിടെ 
അലക്കലും ഒലത്തലും തന്നെ 

ന്യൂസ് ലൈവില്‍ 
ചര്‍ദ്ദില്‍  മത്സരവും 
(കൂട്ട ചര്‍ദ്ദില്‍ തന്നെ )

..

10 ജൂലൈ 2012

മഹാ വൃക്ഷം

കത്തുന്ന സൂര്യന്റെ
ചുവട്ടിലെ നിഴലാണ്
നീ നിഴലാണ് ..

കത്തുന്ന തീയിന്റെ
ചുവട്ടിലെ വിറകാണ്
നീ വിറകാണ് ..

വിറകായ്‌
നിഴലായ്‌
തണലായ്‌
തീയായ്
മരമായ്‌

ഒരു മഹാ വൃക്ഷത്തിന്റെ
തേജസ്സായ്‌ നീ....

..

വാശി

കണ്ണുണ്ട്
കരളുണ്ട്
കണ്ണാടി മുഖമുണ്ട്

മുഖത്തിന്ന് നടുക്കായി
ഗുഹപോലെ വായുണ്ട്

വയീന്ന്‍ പുറപ്പാടും
അ എന്ന വാക്കുണ്ട്

വാക്കിന്ന്‍ കൂട്ടായി
വിറപ്പിക്കും വാശീണ്ട്

വാശീണ്ട്

..

03 ജൂലൈ 2012

അറം

അറം പറ്റിയ 
വാക്കില്‍ നിന്ന് 
ചോര പൊടിഞ്ഞു

ഉമ്മ

മ്മ
ജീവിതത്തിന്റെ സൗഹൃദം

മ്മമ്മ
ഓര്‍മ്മയിലെ വാത്സല്യം

പ്പൂമ്മ
പുറം കയ്യിലെ ചുംബനം

മ്മമ്മ
ചേര്‍ത്ത്‌ പിടിച്ച ചുംബനം

മ്മ
ഇരുകവിളിലെ ചുംബനം.

..