25 ഓഗസ്റ്റ് 2012

വാമനന്‍ ദൈവമാണെങ്കില്‍

(ചോദ്യം ഐതിഹ്യങ്ങളോടാണ് )

ഓണം

മഹാനായ മഹാബലി
തിരിച്ച് വരുന്ന ദിനമോ ?

ഒരു പാവം മഹാബലിയെ
ചിവിട്ടി താഴ്ത്തിയ ഓര്‍മ്മയോ ?..

രണ്ടും ദൈവ വിരുദ്ധം തന്നെ
( വാമനന്‍ ദൈവമാണെങ്കില്‍ )

രണ്ടും നന്മ തന്നെ
(നന്മ ഐതിഹ്യങ്ങള്‍ക്കെതിരാണെങ്കിലും )

ഏവര്‍ക്കും നന്മ നിറഞ്ഞ ഓണാശംസകള്‍ ..

..  

18 ഓഗസ്റ്റ് 2012

ഈദ്‌

റമദാനിന്റെ 
നന്മയില്‍ നിന്ന് 

ഈദിന്റെ 
സ്നേഹാഘോഷത്തിലേക്ക് 

ചന്ദ്രന്‍ 
നന്മയുടെ വെള്ളിരേഖ വരച്ചു ... 

ഏവര്‍ക്കും ഈദ്‌ ആശംസകള്‍ ..

..

14 ഓഗസ്റ്റ് 2012

സ്വാതന്ത്ര്യം


സ്വാതന്ത്ര്യം ആരുടേതെന്ന് നാമാലോചിക്കണം

ഖജനാവിലെ കോടികള്‍ കൈയിട്ട് വാരാനുള്ള കുറെ ഇന്ത്യന്‍ കൊള്ളക്കാരുടെ സ്വാതന്ത്ര്യമാണെങ്കില്‍, നിരപരാധികളെ ജയിലിലടക്കാനും, കൊന്ന് തള്ളാനും, കുത്തകകള്‍ക്ക്‌ മുന്നില്‍ ഒചാനിക്കാനുമുള്ള  സ്വാതന്ത്ര്യമാണെങ്കില്‍ ,.. ബ്രിട്ടീഷുകാരും ഇപ്പറഞ്ഞതോക്കെയാണ് ചെയ്തതെന്ന് നാമറിയണം ...

അപ്പോഴും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുകയാണ് ..

നന്നേ കുറഞ്ഞത്, ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യ ബോധത്തിന്റെ ദിനമാണിന്ന്, ഈ സ്വാതന്ത്ര്യം പൊരുതി നേടിയതാണ് എന്ന ഓര്‍മ്മയാണിന്ന്‍ ...
ബാക്കിയായ സ്വാതന്ത്ര്യ ബോധത്തില്‍ നിന്ന് നഷ്ടപ്പെട്ട് പോകുന്ന സ്വാതന്ത്ര്യത്തെ തിരിച്ച് പിടിക്കാനുള്ള ഒരു പുതിയ പോരാട്ടത്തിനായുള്ള ആശംസയാണിന്നത്തെ സ്വാതന്ത്ര്യ ദിനാശംസകള്‍

ഏവര്‍ക്കും സ്വാന്ത്ര്യ ദിനാശംസകള്‍  

05 ഓഗസ്റ്റ് 2012

പ്രണയത്തിന്റെ കണ്ണും കാതും

ഇതെത്രാമാത്തെ പ്രണയ കവിത
യെന്നവള്‍ 

പ്രണയത്തിന് എണ്ണവും കണക്കുമില്ലെന്ന് 
ഞാന്‍ 

പ്രണയത്തിന് കണ്ണും കാതുമില്ലെന്നല്ലേ 
യെന്നവള്‍ 

കണ്ണും കാതുമില്ലാതെങ്ങനെ പ്രണയിക്കുമെന്നായി  
ഞാന്‍ 

..