28 മാർച്ച് 2012

മരണത്തിലേക്കുള്ള വഴിയോരത്ത്

തോല്‍വിയുടെ അങ്ങേകയത്തില്‍ നിന്ന്
ജീവിതത്തിന്റെ വഴി
ഒരു കടല്‍ തീരത്ത്
എത്തിയിട്ടുണ്ടായിരുന്നില്ലേ
നിങ്ങള്‍ക്ക്‌

മുന്നിലുള്ള കടലില്‍ നിന്ന്
മരണത്തിന്‍റെ വഴിയിലേക്ക്‌
കൊതിപ്പിക്കുന്ന വിളിയുണ്ടായിരുന്നില്ലേ

അന്നേരം

ധീരതയോടെ ജീവിതത്തിലേക്ക്‌
തിരിഞ്ഞ് നടന്നിരുന്നില്ലേ
അല്ലെങ്കില്‍
മരണ ഭയത്താല്‍
ജീവിതത്തിലേക്ക്‌
പിന്തിരിഞ്ഞോടിയിരുന്നില്ലേ???

ഒരു ഭാവനയിലെങ്കിലും
ഇങ്ങനെയൊക്കെ
അനുഭവിക്കാത്തവരുണ്ടാവില്ല
അല്ലേ????!!!!

..
(ഇതൊരു കവിതയല്ല )

..

25 മാർച്ച് 2012

എന്തൊക്കെ ആയിരുന്നു???


എന്തൊക്കെ ആയിരുന്നു???
കെട്ടുന്ന പെണ്ണ് 
സുന്ദരിയാവണം
നീളന്‍ മുടിയില്‍ 
വെളുത്ത മുഖമുള്ള 
നന്നായി കൊഞ്ചുന്ന
പെണ്ണാവണം

എന്തൊക്കെ ആയിരുന്നു??? 
ഞാന്‍ നിന്നെ പ്രേമിച്ചതും 
നീയെന്നെയും,

നെഞ്ചിലെ പൂവിന്റെ മണവും 
മനസ്സിന്റെ വസന്തവും 
ചുണ്ടിന്റെ താളവും 
മനസ്സിന്റെ രാഗവും 

വിശുദ്ധ പ്രേമത്തിന്റെ 
മഞ്ഞു കൊട്ടാരങ്ങള്‍ 
തീര്‍ക്കുന്ന 
സ്വര്‍ഗ്ഗ സൌന്ദര്യങ്ങള്‍ 

എന്തൊക്കെ ആയിരുന്നു,...

"തന്നേ......."
പൊട്ടി ചിരിച്ചു കൊണ്ട് അവള്‍ 
നീട്ടിയ രണ്ടക്ഷരം 
മറുപടി തന്നു..... 

അങ്ങനെ 
ആ ചിരിയില്‍  
ഒരു ജീവിതത്തിന്റെ 
അര്‍ഥം നിറഞ്ഞു,... 

..

20 മാർച്ച് 2012

ശൂന്യത

പെട്ടെന്നൊരു നേരം
മുമ്പിലുള്ളീ ശൂന്യതയിലേക്ക്
ഒന്ന്‍ ആവിയായി മാറുന്ന വിദ്യ
നിങ്ങള്‍ക്കറിയുമോ?

എനിക്കുമറിഞ്ഞുകൂടാ ...

അറിഞ്ഞിരുന്നെങ്കില്‍ ... !
എത്രയാണതിനായ്‌ കൊതിക്കുക,..

ഒന്നിനുമല്ല...
എന്തിനെന്നരിയാത്ത
ശൂന്യതയില്‍ നിന്ന്
ഒന്നുമില്ലാത്ത ശൂന്യതയിലേക്ക്
ഒന്നാവിയാവാന്‍
കൊതിപ്പിക്കുന്ന മോഹം,...

...

17 മാർച്ച് 2012

പ്രായം തികഞ്ഞിരുന്നില്ല

ശിഫ ഫാത്തിമ

ഞാന്‍ പ്രേമിക്കുന്ന പെണ്ണിന് 
പ്രായം തികഞ്ഞില്ല 

ആ പോന്നു പെണ്ണിനെ 
ചേര്‍ത്ത്‌ പിടിച്ചോന്നു ചുംബിക്കാന്‍ 
വാരിയെടുത്തോന്നു വട്ടം കറക്കാന്‍ 
ആ കവിളൊന്നുറുഞ്ചാന്‍ 
കൈ തണ്ടിലോന്നു കടിക്കാന്‍ 

പിന്നെ 
പിന്നെ 
പിന്നങ്ങനെ പലതിനും,.. 

പുറത്തെക്കായുന്ന മനസ്സിനെ ചങ്ങലക്കിട്ട് 
നാട്ടിലെക്കായുന്ന ചിന്തയെ പിടിച്ച് വലിച്ചു
ആ പെണ്ണിന്റെ ചിത്രം നോക്കിയിരുന്നു ...

ഞാന്‍ പ്രേമിക്കുന്ന പെണ്ണിന് 
പ്രായം തികഞ്ഞിരുന്നില്ല 

കവിത

തുടങ്ങുമ്പോള്‍ ഒടുങ്ങുന്ന
ചെറു കാറ്റാണ് കവിത 

ഒരു നിശ്വാസത്തിന്റെ 
ചൂടാണ് കവിത 

കുത്തുന്ന വെറുപ്പിന്റെ 
തുറിച്ചു നോട്ടമാണ് കവിത 

ഒരു തുണ്ട് കടലാസിലെ 
തെറ്റിയെഴുതിയ പ്രണയ ലേഖനമാണ്  കവിത 

മണമുള്ള പൂവിന്റെ 
ചുവട്ടിലെ മുള്ളാണ് കവിത 

പിന്നെ, പിന്നെയെന്തൊക്കെയോ 
ആണ് കവിത ...