12 ഓഗസ്റ്റ് 2014

ചുവന്ന തെരുവ്‌

ചുവന്ന തെരുവ് ( ചില ഹൈകു ശ്രമം) 

________________


1⃣ഹൈകു...

കവിത മണക്കുന്ന

ചുവന്ന തെരുവ്


2⃣ പ്രണയം...

ശുക്ലം മണക്കുന്ന

വീട്


3⃣ കാമം...

പ്രണയത്തിൽ കുതിർന്ന്

രക്തം തിളക്കണം

മാംസം പിടക്കണം


4⃣ വാത്സല്യം...

എല്ലാം കഴിഞ്ഞ് തളർന്ന് 

മാറിക്കിടക്കുമ്പോൾ

അരികിലുള്ളവളോട് ബാക്കിയാകുന്നത്..


5⃣വിപ്ലവം കവിതയിൽ,

നഷ്ടപ്രണയത്തിനായ് 

മുഷ്ടി ചുരുട്ടി 

ആരാന്റെ പെണ്ണിനായ്

വാവിട്ട് കരഞ്ഞു


6⃣ കാമം മൂത്ത്

പ്രേമിക്കാനിറങ്ങിയ

വായ്നോട്ടം..


7⃣ഇര പിടിക്കാനിറങ്ങി 

വലയുമായി

കയ്യിലൊരു മൊബെയില്

ചുണ്ടിലൊരു പഞ്ചാര


#⃣ പ്രണയത്തെക്കുറിച്ച്

ഓരിയിടുന്ന കുറുക്കന്മാർ

നിലാവ് പോയാൽ കിടന്നുറങ്ങും..



.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ