13 ഒക്‌ടോബർ 2014

നോബൽ

നോബൽ
------------

നോബൽ ഇന്ത്യാ പാക്ക് അതിർത്തിയാണ് , 
ഇരുഭാഗത്തായി 
ഇന്ത്യയുണ്ട് 
പാക്കിസ്ഥാനുണ്ട് 

അതിർത്തിയിൽ ചോരയോഴുകുകയാണ് 
കൊല്ലുന്നവാൻ അക്രമിയും 
കൊല്ലപ്പെടുന്നവാൻ ഇരയുമാണ് ,.. 

ഇര,
ഭരിക്കുന്നവന്റെ താല്പര്യത്തിൽ 
കഴുത്തറക്കപ്പെട്ടവരുടെ 
വിളിപ്പേരാണ്,... 
ഇന്ത്യയും പാക്കിസ്ഥാനും,.. 

രാഷ്ട്രീയ കഴുവേറികളുടെ 
വിടുവായത്തമല്ല,.. 
നല്ല അയല്ക്കാരന്റെ 
സ്നേഹ സംസാരമാണ് വേണ്ടത്,.. 

ഓരോ ഇന്ത്യനും 
ഓരോ പാക്കിസ്ഥാനിക്കും,.. 

നോബൽ 
സമാധാനമാണെങ്കിൽ 
അതിർത്തിയിൽ വേണ്ടത് 
സമാധാനമാണ്
..

1 അഭിപ്രായം: